കൊല്ലത്ത് പത്ത് വയസ്സുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.കുട്ടിയെ തിരുവനതപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. അതേസമയം നേരത്തെ തിരുവനന്തപുരത്ത് നാല് യുവാക്കൾക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശികളായിരുന്നു നാലുപേരും.













