കൊറോണക്കാലത്തെ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷമാക്കി പേര്‍ളിയും ശ്രീനിഷും:ചിത്രങ്ങള്‍ വൈറല്‍


ലോക്ക് ഡൗണ്‍ ആണെങ്കിലെന്താ!ആദ്യ വിവാഹ വാര്‍ഷികം ഗംഭീരമാക്കി പേര്‍ളി മാണിയും ശ്രീനീഷ് അരവിന്ദും.ലോക്ക് ഡൗണ്‍ ആയതിനാല്‍ ഇരുവരും വീട്ടിലാണ്.


ഇപ്പോഴിതാ ഇരുവരും ഒന്നിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് പേര്‍ളി.പേര്‍ളിയുടെ സഹോദരി റെയ്ച്ചല്‍ മാണിയാണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്.


ടെലിവിഷന്‍ സീരിയല്‍ താരമാണ് ശ്രീനിഷ് അരവിന്ദ്.ബിഗ് ബോസിലൂടെയാണ് ഇരുവരും പ്രണയത്തിലായത്.ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് പേര്‍ളി പ്രേക്ഷകര്‍ക്ക് സുപരിചിതയായത്.



Sharing is Caring