മതഭ്രാന്തന്‍മാരുടെ കൊലക്കത്തിക്കിരയായ കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ എട്ടു പേര്‍ അറസ്റ്റിലായി. കൊലപാതകം ആസൂത്രണം ചെയ്തവരാണ് അറസറ്റിലായത്.
ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് വിനോദ്, ഹിന്ദു സംഘടനയിലെ പ്രാദേശിക നേതാക്കളായ ഷാജി, സുനി, ഹരിദാസന്‍, ലിജേഷ്, ജയപ്രകാശ്, പ്രദീപ്, സജീഷ് എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ മേയ് മാസത്തിലാണ് അനില്‍കുമാര്‍ എന്ന ഫൈസല്‍ ഇസ്‌ലാം മതം സ്വീകരിച്ചത്.
ശേഷം ഗള്‍ഫില്‍ പോയ ഫൈസല്‍ പിന്നീട് നാട്ടില്‍ വന്ന ശേഷം ഭാര്യയെയും കുട്ടികളേയും ഇസ്‌ലാം മതത്തിലേക്ക് കൊണ്ട് വന്നു. കുടുംബത്തിലെ മറ്റുള്ളവരെ കൂടി മതം മാറ്റുമോ എന്ന ഭയത്താലാണ് ഫൈസലിന്റെ സഹോദരി ഭര്‍ത്താവായ വിനോദ് പ്രദേശത്തെ ബി.ജെ.പി നേതാക്കളുമായി ബന്ധപ്പെട്ട് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്.












