കൊച്ചിയില്‍ യുകെജി വിദ്യാര്‍ത്ഥിയ്ക്ക് അധ്യാപികയില്‍ നിന്ന് ക്രൂര മർദ്ദനം


കൊച്ചിയില്‍ യുകെജി വിദ്യാര്‍ത്ഥിയ്ക്ക് അധ്യാപികയില്‍ നിന്ന് ക്രൂര മര്‍ദ്ദനമേറ്റതായി പരാതി. മൂന്ന് വയസുകാരനാണ് മര്‍ദ്ദനമേറ്റത്. കൊച്ചി മട്ടാഞ്ചേരിയില്‍ പാലസ് റോഡിലെ സ്മാര്‍ട്ട് കിഡ് എന്ന സ്ഥാപനത്തിലാണ് മൂന്ന് വയസുകാരന് ക്രൂര മര്‍ദ്ദനമേറ്റതായി പരാതിയുള്ളത്.


ക്ലാസ് മുറിയില്‍ അധ്യാപികയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്തതിനാലാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്നാണ് വിവരം.കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. ചൂരല്‍ കൊണ്ടുള്ള മര്‍ദ്ദനത്തിന്റെ നിരവധി പാടുകള്‍ കുട്ടിയുടെ ദേഹത്തുണ്ട്.


കുട്ടിയെ തലങ്ങും വിലങ്ങും മര്‍ദ്ദിച്ചതിന്റെ പാടുകളാണ് ദേഹത്തുള്ളത്. മൂന്ന് വയസുകാരന്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തന്നെ കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിനെ സമീപിച്ചിരുന്നു.



Sharing is Caring