കൊഗിലുവിലെ ഫക്കീർ കോളനിയില്‍നിന്ന് ഒഴിപ്പിക്കപ്പെട്ടവരില്‍ 90 കുടുംബങ്ങള്‍ക്ക് വീട് ലഭിക്കും


ബംഗളൂരുവിലെ കൊഗിലുവിലെ ഫക്കീർ കോളനിയില്‍നിന്ന് ഒഴിപ്പിക്കപ്പെട്ടവരില്‍ 90 കുടുംബങ്ങള്‍ക്കാണു നഷ്ടപരിഹാരമായി വീടു ലഭിക്കുകയെന്ന് കർണാടക നഗര വികസന മന്ത്രി ബൈരാതി സുരേഷ്.400 പേരെ പുനരധിവസിപ്പിക്കുമെന്ന റിപ്പോർട്ട് മന്ത്രി തള്ളി.നഗരത്തിലുള്ളവരും യഥാർഥ ഗുണഭോക്താക്കളുമായവർക്കാണ് വീടു നല്കുകയെന്ന് മന്ത്രി ബൈരാതി സുരേഷ് പറഞ്ഞു.


അനധികൃതമായി വീടു നല്കുന്നതിനെതിരേ അഞ്ചിനു ബംഗളൂരുവില്‍ പ്രതിഷേധം നടത്തുമെന്ന് യെലഹങ്കയിലെ ബിജെപി എംഎല്‍എ എസ്.ആർ. വിശ്വനാഥ് മുന്നറിയിപ്പ് നല്കി.ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേർന്ന് യശ്വന്ത്പുർ എംഎല്‍എ എസ്.ടി. സോമശേഖറും കുടിയൊഴിപ്പിക്കപ്പെട്ടവർക്കു വീടു നല്കാനുള്ള സർക്കാർ നടപടിയെ എതിർക്കുന്നു.




Sharing is Caring