കൈക്കൂലി ആരോപണം ; ഘാന ഫുട്‌ബോള്‍ അസോസിയേഷന്‍ പിരിച്ചുവിടാന്‍ തീരുമാനം


ഘാനാ: കൈക്കൂലി ആരോപണത്തെ തുടര്‍ന്ന് ഘാന ഫുട്‌ബോള്‍ അസോസിയേഷന്‍ പിരിച്ചുവിടാന്‍ ഘാന ഗവണ്‍മെന്റിന്റെ തീരുമാനം. 11 മില്യണോളം രൂപ ഗവണ്‍മെന്റ് രേഖകള്‍ സൃഷ്ടിക്കാനായി ഘാന ഫുട്‌ബോള്‍ അസോസിയേഷന്‍ അംഗങ്ങള്‍ വാങ്ങിയതായാണ് ആരോപണം.


ഇതു സംബന്ധിച്ച്‌ ഒരു ഡോക്യുമെന്ററി പുറത്ത് വന്നതോടെ ആണ് കൈക്കൂലി വാര്‍ത്ത പുറംലോകം അറിഞ്ഞത്. രണ്ട് വര്‍ഷത്തോളമായി ഒരു മാധ്യമ പ്രവര്‍ത്തകന്‍ നടത്തിയ അന്വേഷണമാണ് ഡോക്യുമെന്ററി ആയി പുറത്ത് വന്നിരിക്കുന്നത്. സംഭവം ഞെട്ടലോടെയാണ് നോക്കി കാണുന്നത് എന്ന് ഘാന മന്ത്രി മുഹമ്മദ് അബ്ദുല്‍ ഹമീദ് പറഞ്ഞു.




Sharing is Caring

Latest News