കോഴിക്കോട് കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു; കുടുംബത്തിലെ മൂന്നാം മരണം

കോവിഡ് നിരീക്ഷണത്തിലിരിക്കെ കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു. കോവിഡ് ബാധിച്ച് മരിച്ച റുഖിയബിയുടെ മകളുടെ ഭര്‍ത്താവ് മുഹമ്മദലിയാണ് മരിച്ചത് . റുഖിയബിയുടെ മകള്‍ ഷാഹിദയും കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതിനിടെ രോഗവ്യാപന കേന്ദ്രമായി മാറിയ ഓര്‍ക്കാട്ടേരിയിലെ അസ്മ ബേക്കറിയുമായി ബന്ധപ്പെട്ടവരില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി. ഫറോഖ് മുനിസിപ്പാലിറ്റിയിലും പൊതു ജനങ്ങള്‍ക്ക് പ്രവേശനം വിലക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *