പാലാ: കേരള രാഷ്ട്രീയം എല്‍.ഡി.എഫിന് അനുകൂലമെന്നാണ് പാലായിലെ തെരഞ്ഞെടുപ്പ് വിജയം സൂചിപ്പിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. യു.ഡി.എഫ് തകര്‍ന്നു കഴിഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോള്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്നത് എന്നാണ് ഫലം വ്യക്തമാകുന്നത്.
യു.ഡി.എഫ് സംഘടനാപരമായി തകര്‍ന്നുകഴിഞ്ഞു. ഏത് പ്രതികൂല അവസ്ഥയിലും യു.ഡി.എഫിന് ജയിക്കാവുന്ന മണ്ഡലമായിരുന്നു ഇതുവരെ പാലാ. യു.ഡി.എഫിന്റെ കോട്ടയാണ് തകര്‍ന്നത്.

വരാന്‍ പോകുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള സന്ദേശമാണ് പാലായിലെ വിജയം. യു.ഡി.എഫ് ഭരണകാലത്ത് കാട്ടിയ അഴിമതികള്‍ വോട്ടെടുപ്പില്‍ പ്രതിഫലിച്ചെന്നും കോടിയേരി പറഞ്ഞു.













