കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയുടെ സ്പാനിഷ് സെന്റർ ബാക്ക് ജുവാൻ റോഡ്രിഗസ് ക്ലബ്ബ് വിട്ട് സ്പെയിനിലെ മൂന്നാം ഡിവിഷൻ ക്ലബ്ബായ മാർബെല്ല എഫ്.സിയിലേക്ക് ചേക്കേറുന്നു.റിപ്പോർട്ടുകള്‍ പ്രകാരം, മുപ്പതുകാരനായ ഈ താരം തന്റെ നാട്ടിലേക്ക് മടങ്ങുന്നതിനുള്ള അവസാന ഘട്ടത്തിലാണ്.
കഴിഞ്ഞ ഒക്ടോബറില്‍ ഒരു വർഷത്തെ കരാറില്‍ ബ്ലാസ്റ്റേഴ്‌സിലെത്തിയ റോഡ്രിഗസിന് ഐ.എസ്.എല്ലിലെ പ്രശ്നങ്ങള്‍ കാരണമാണ് ക്ലബ് വിടേണ്ടി വരുന്നത്. ഐ.എസ്.എല്‍ 2025-26 സീസണ്‍ ആരംഭിക്കാൻ നേരിടുന്ന കാലതാമസമാണ് പല വിദേശ താരങ്ങളെയും ടീം വിടാൻ പ്രേരിപ്പിക്കുന്നത്. നോഹ, ലൂണ, തിയാഗോ എന്നിവരെല്ലാം നേരത്തെ തന്നെ ബ്ലാസ്റ്റേഴ്സ് വിട്ടിരുന്നു.

സ്പാനിഷ് ലീഗുകളില്‍ ഇരുന്നൂറിലധികം മത്സരങ്ങള്‍ കളിച്ച പരിചയസമ്പത്തുള്ള റോഡ്രിഗസിന്റെപടിയിറക്കം ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയ്ക്ക് വലിയ ക്ഷീണമാകും. ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ഐ.എസ്.എല്‍ സീസണിന് മുന്നോടിയായി പുതിയ താരങ്ങളെ കണ്ടെത്തുക എന്നത് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന് കടുത്ത വെല്ലുവിളിയാകും.













