കേരളപ്പിറവി ദിനത്തില്‍ മലയാളത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി


ന്യൂഡല്‍ഹി: കേരളപ്പിറവി ദിനത്തില്‍ മലയാളത്തിലും ഇംഗ്ലീഷിലും ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാന, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കും സംസ്ഥാനം പിറവികൊണ്ട ദിനത്തില്‍ മോദി ആശംസകള്‍ നേര്‍ന്നു.


കേരളത്തിലെ എന്റെ എല്ലാ സഹോദരീ- സഹോദരന്മാര്‍ക്കും ഹൃദയം നിറഞ്ഞ കേരള പിറവി ദിനാശംസകള്‍. രാജ്യത്തിനായി മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ളവര്‍ ആണ് കേരളീയര്‍. സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ ആഹ്ലാദവും അഭിവൃദ്ധിയും കളിയാടട്ടെ- മോദി ട്വിറ്ററില്‍ കുറിച്ചു.


കേരളത്തിനു പുറമേ കര്‍ണാടകയിലെ ജനങ്ങള്‍ക്കും പ്രാദേശിക ഭാഷക്ക് പുറമേ ഇംഗ്ലീഷിലും ആശംസ നേര്‍ന്നിട്ടുണ്ട്. മറ്റിടങ്ങളില്‍ അതാതിടങ്ങളിലെ പ്രാദേശിക ഭാഷയിലാണ് ആശംസ.



Sharing is Caring