കൊച്ചി: കേരളത്തില്‍ ബി.ജെ.പി കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. ഇവര്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും, പ്രധാനമന്ത്രി തന്നെ ഹര്‍ത്താലിനെ പിന്തുണയ്‌ക്കുന്നത് അസാധാരണ സംഭവമാണെന്നും കൊടിയേരി ആരോപിച്ചു.
ഹര്‍ത്താല്‍ നിരോധിക്കുകയല്ല നിയന്ത്രണമാണ് വേണ്ടത്. ഇതിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സമവായം വേണമെന്നും കൊടിയേരി ആവശ്യപ്പെട്ടു. ഹര്‍ത്താല്‍ നടത്തി ഗിന്നസ് ബുക്കില്‍ കയറാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.














