കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് 30,000 കോടി വേണമെന്ന് ധനമന്ത്രി; സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കിയാല്‍ 2,600 കോടി കിട്ടും; ഒരു സര്‍ക്കാര്‍ ജീവനക്കാരനെയും നിര്‍ബന്ധിക്കില്ലെന്നും തോമസ് ഐസക്


തിരുവനന്തപുരം: കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് 30,000 കോടി വേണമെന്ന് ധനമന്ത്രി തോമസ് ഐസക്. 10,000 കോടിയുടെ റവന്യൂ വരുമാനം ശേഖരിക്കണം. തുക മൂന്ന് രീതിയില്‍ ശേഖരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കിയാല്‍ 2,600 കോടി കിട്ടും. ശമ്പളം തരാനാകില്ലെങ്കില്‍ ലീവ് സറണ്ടര്‍ ചെയ്ത് പണം നല്‍കാം. ഒരു സര്‍ക്കാര്‍ ജീവനക്കാരനെയും നിര്‍ബന്ധിക്കില്ലെന്നും ധനമന്ത്രി പറഞ്ഞു. പെന്‍ഷന്‍ സംഭാവന നല്‍കിയാല്‍ 1,500 കോടി സര്‍ക്കാരിന് കിട്ടും. അടുത്ത മാസം വിദേശത്ത് നിന്ന് ധനസമാഹരണം തുടങ്ങും.




Sharing is Caring