കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം തടഞ്ഞിട്ടില്ലെന്ന് പൊലീസ്; മന്ത്രിയോട് മാപ്പ് പറഞ്ഞിട്ടില്ലെന്നും എസ്പി


പത്തനംതിട്ട: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം പമ്പയില്‍ തടഞ്ഞതില്‍ വിശദീകരണവുമായി പൊലീസ്. മന്ത്രിയുടെ വാഹനം തടഞ്ഞിട്ടില്ലെന്ന് എസ്പി പറഞ്ഞു. വാഹന വ്യൂഹത്തിലുണ്ടായിരുന്ന മറ്റൊരു കാറാണ് തടഞ്ഞത്. പ്രതിഷേധക്കാര്‍ ഉണ്ടെന്ന സംശയത്തിലാണ് പരിശോധിച്ചത്. മന്ത്രിയോട് മാപ്പ് പറഞ്ഞിട്ടില്ലെന്നും എസ്പി ഹരി ശങ്കര്‍ വ്യക്തമാക്കി.


വാഹനം തടഞ്ഞ സംഭവത്തില്‍ മന്ത്രി പൊലീസില്‍ നിന്ന് വിശദീകരണം തേടി. വാഹന വ്യൂഹം തടഞ്ഞതോടെ മന്ത്രി തിരികെ വരികയായിരുന്നു. പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപമാണ് തടഞ്ഞത്. വൈകിയെത്തിയ മന്ത്രിയുടെ വാഹനവ്യൂഹത്തിലെ അവസാന കാറാണ് തടഞ്ഞത്. വാഹനത്തില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത ആളുണ്ടെന്ന് സംശയം തോന്നിയിരുന്നു. ഈ വാഹനത്തിലുള്ളവര്‍ പിന്നീടു മന്ത്രിയെ വിളിച്ചുവരുത്തി. എന്താണു സംഭവിച്ചതെന്നു മന്ത്രിയെ ബോധ്യപ്പെടുത്തി, എഴുതി നല്‍കി. കാറില്‍ സംശയിച്ചയാള്‍ ഇല്ലെന്നാണ് എഴുതി നല്‍കിയതെന്നും പൊലീസ് അറിയിച്ചു.


പൊലീസ് കേന്ദ്രമന്ത്രിയുടെ വാഹനം തടഞ്ഞെന്നു വാര്‍ത്ത പരന്നതിനാലാണു വിശദീകരണമെന്നും പൊലീസ് അറിയിച്ചു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം പൊലീസ് പമ്പയില്‍ തടഞ്ഞെന്നായിരുന്നു വിവരം. പ്രതിഷേധക്കാരുടെ വാഹനമെന്ന് കരുതിയാണു നടപടിയെടുത്തത്. അബദ്ധം മനസ്സിലാക്കിയ പൊലീസ് മന്ത്രിയോടു പിന്നീടു മാപ്പ് എഴുതിനല്‍കിയെന്നും വിവരമുണ്ടായിരുന്നു. ശബരിമല തീര്‍ഥാടകരുടെ എണ്ണം കുറഞ്ഞത് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസിക്കു തിരിച്ചടിയായി. പത്തനംതിട്ട ഡിപ്പോയില്‍ മാത്രം വരുമാനത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 30% കുറവാണ് ഉണ്ടായിരിക്കുന്നത്. ചെങ്ങന്നൂര്‍, പന്തളം ഡിപ്പോകളിലെ സ്ഥിതിയും സമാനമാണ്. പമ്പയിലേക്കുള്ള ട്രിപ്പുകളുടെ എണ്ണം അഞ്ചിലൊന്നായാണു ചുരുങ്ങിയത്. ഇതോടെ മറ്റു ജില്ലകളില്‍നിന്നു ഡ്യൂട്ടിക്കെത്തിയവര്‍ മടങ്ങാന്‍ അനുവാദം തേടി.



Sharing is Caring