കേന്ദ്രതീരുമാനങ്ങൾപോലും അറിയാത്ത മുരളീധരനെ കുറിച്ച്‌ സഹതാപമേയുള്ളൂ: കടകംപള്ളി


അമ്പലങ്ങള്‍ തുറന്നില്ലെങ്കില്‍ ശബരിമല ആവര്‍ത്തിക്കുമെന്ന് ബി.ജെ.പി നേതാക്കള്‍ കരുതിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ക്ഷേത്രം തുറക്കാൻ തീരുമാനമെടുത്തത് കേന്ദ്ര സർക്കാരാണ്. കേന്ദ്രം പറഞ്ഞതിനെക്കാൾ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആരാധനാലയങ്ങൾ തുറക്കണമെന്ന് സംസ്ഥാനത്തിന് നിർബന്ധമില്ല. ഇരിക്കുന്ന പദവിയുടെ മഹത്വം വി. മുരളീധരന്‍ മനസ്സിലാക്കണമെന്നും കടകംപള്ളി പറഞ്ഞു.


ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ സംസ്ഥാനം ചാടിപ്പിടിച്ച് തീരുമാനമെടുത്തില്ല. വിവിധ മതമേലധ്യക്ഷന്മാരുമായി ചർച്ച നടത്തിയാണ് തീരുമാനമെടുത്തത്. എന്‍.എസ്.എസിനെയും എസ്.എന്‍.ഡി.പിയെയും ക്ഷണിച്ചു. മന്ത്രിസഭ യോഗത്തിൽ പങ്കെടുക്കുന്ന മന്ത്രിമാരോട് മുരളീധരന് ചോദിക്കാമായിരുന്നു. മെയ് 30ന്‍റെയും ജൂൺ നാലിന്‍റെയും ഉത്തരവ് വായിക്കണം‌. എന്നിട്ട് വേണം കേരളത്തിന്‍റെ മേൽ കുതിര കയറാനെന്നും കടകംപള്ളി പറഞ്ഞു




Sharing is Caring