ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രം സന്ദര്‍ശിക്കവേ യു.പി.എ സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും കുറ്റപ്പെടുത്തി മോദി നടത്തിയ പ്രസംഗത്തിന് മറുപടിയുമായി കോണ്‍ഗ്രസ്.
2013ല്‍ ഉത്തരാഖണ്ഡ് പ്രളയ സമയത്ത് കേദാര്‍നാഥ് ക്ഷേത്രം തകര്‍ന്നപ്പോള്‍ ഗുജറാത്ത് മുഖ്യമന്ത്രിയായ താന്‍ സഹായം വാഗ്ദാം ചെയ്തിരുന്നെന്നും എന്നാല്‍ യു.പി.എ സര്‍ക്കാര്‍ അത് നിരാകരിച്ചെന്നുമാണ് മോദി പറഞ്ഞത്. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന മല്ലികാര്‍ജുന ഖാര്‍ഗെയാണ് മോദിക്ക് മറുപടിയുമായി രംഗത്തെത്തിയത്.

ഒരു പ്രധാനമന്ത്രി പറയേണ്ട വാചകങ്ങളല്ല മോദിയുടേതെന്നും. പ്രളയ സമയത്ത് യു.പി.എ സര്‍ക്കാര്‍ എല്ലാ വിധ സഹായവും നല്‍കിയിട്ടുണ്ടെന്നും മോദിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രളയമേഖലയില്‍പ്പെട്ടവരെ ഹരിദ്വാറില്‍ നിന്ന് നാട്ടിലെത്തിക്കാന്‍ റെയില്‍വേ മന്ത്രിയായിരുന്ന താന്‍ അന്ന് പ്രത്യേക ട്രെയിന്‍ അനുവദിച്ചു നല്‍കിയിരുന്നെന്നും ഖാര്‍ഗെ പറഞ്ഞു.













