കെ.​കെ. മ​ഹേ​ശ​ന്‍റെ ആ​ത്മ​ഹ​ത്യ അ​ന്വേ​ഷി​ക്കാ​ന്‍ പ്ര​ത്യേ​ക സം​ഘം

തിരുവനന്തപുരം: ക​ണി​ച്ചു​കു​ള​ങ്ങ​ര എ​സ്‌എ​ന്‍​ഡി​പി യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി കെ.​കെ. മ​ഹേ​ശ​ന്‍റെ ആ​ത്മ​ഹ​ത്യ അ​ന്വേ​ഷി​ക്കാ​ന്‍ പ്ര​ത്യേ​ക സം​ഘം. ഐ​ജി ഹ​ര്‍​ഷി​ക അ​ട്ട​ല്ലൂ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക. ഇ​തു​സം​ബ​ന്ധി​ച്ച്‌ ഡി​ജി​പി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ ഉ​ത്ത​ര​വി​റ​ക്കി. നേ​ര​ത്തെ കേ​സ് ഏ​റ്റെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് ക്രൈം​ബ്രാ​ഞ്ച് അ​റി​യി​ച്ചി​രു​ന്നു.

മ​ഹേ​ശ​ന്‍റെ ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ല്‍ ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രു​ടെ പേ​രു​ക​ള്‍ പ​രാ​മ​ര്‍​ശി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് കേ​സ് ഏ​റ്റെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് ക്രൈം​ബ്രാ​ഞ്ച് നി​ല​പാ​ട് അ​റി​യി​ച്ച​ത്. ഇ​ത് സം​ബ​ന്ധി​ച്ച്‌ എ​ഡി​ജി​പി ടോ​മി​ന്‍ ത​ച്ച​ങ്കരി ഡി​ജി​പി​ക്ക് രേ​ഖാ​മൂ​ലം മ​റു​പ​ടി ന​ല്‍​കി​യി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *