കെ.ടി. ജലീല്‍ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല; നിയമനത്തില്‍ മന്ത്രിയുടെ ഇടപെടല്‍ തെളിഞ്ഞുവെന്നും പ്രതിപക്ഷ നേതാവ്


തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍പ്പെട്ട കെ.ടി. ജലീല്‍ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യോഗ്യത ഇളവ് വരുത്തിയത് കോര്‍പ്പറേഷനല്ലെന്ന് വ്യക്തമായി. നിയമനത്തില്‍ മന്ത്രിയുടെ ഇടപെടല്‍ തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.


സ്വജനപക്ഷപാതവും അഴിമതിയും കൈയോടെ പിടിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ജലീലിനെ രക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെങ്കില്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. യോഗ്യതയില്‍ ഇളവ് വരുത്തിയാണ് ജലീല്‍ പിതൃസഹോദര പുത്രനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചതെന്നാണ് ആരോപണം.




Sharing is Caring