കെ.എസ്.യു മാര്‍ച്ച് കോഴിക്കോട്ടും കൊല്ലത്തും അക്രമാസക്തമായി

കോഴിക്കോട് കലക്ടറേറ്റിലേക്കും ഡി.ഡി ഓഫിസിലേക്കും കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പ്രവര്‍ത്തകര്‍ പൊലിസ് ബാരിക്കേഡ് തകര്‍ത്തു. പ്രകടനത്തിനു നേരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു.

കൊല്ലം കരുനാഗപ്പള്ളിയില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ക്കു നേരെ കല്ലെറിഞ്ഞു. സ്വാശ്രയവിഷയത്തില്‍ പ്രകടനം നടത്തുമ്പോഴായിരുന്നു കല്ലേറ്.

മെഡിക്കല്‍ സ്വാശ്രയമേഖലയില്‍ കോഴക്കെതിരേ യൂത്ത് കോണ്‍ഗ്രസ്സും സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസും ഉപാധ്യക്ഷന്‍ സി.ആര്‍ മഹേഷും നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കെ.എസ്.യു ഇന്ന് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് നടത്തുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *