തിരുവനന്തപുരം: ബാര്‍ക്കോഴ കേസുമായി ബന്ധപ്പെട്ട് കെ.എം.മാണി കുറ്റക്കാരനല്ലെന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ അന്വേഷണത്തിലും കണ്ടെത്തിയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടതി വിധിക്ക് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
ആരോപണമുയര്‍ന്നതിന് പിന്നാലെ യുഡിഎഫ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. മാണി കുറ്റക്കാരനല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. എല്‍ഡിഎഫ് സര്‍ക്കാരിനും മറിച്ചൊരു അഭിപ്രായമുണ്ടായിരുന്നില്ല. ധാരാളം നിയമപ്രശ്‌നങ്ങളുള്ള കേസാണിതെന്നും വിധി പരിശോധിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാമെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.














