കെഎസ്‌ആ​ര്‍​ടി​സി പ്ര​തി​സ​ന്ധി തു​ട​രു​ന്നു: 358 സ​ര്‍​വീ​സു​ക​ള്‍ മു​ട​ങ്ങി


തി​രു​വ​ന​ന്ത​പു​രം: ക​ണ്ട​ക്ട​ര്‍​മാ​രു​ടെ അ​ഭാ​വം മൂ​ലം കെഎസ്‌ആ​ര്‍​ടി​സി​യി​ല്‍ പ്ര​തി​സ​ന്ധി തു​ട​രു​ന്നു. എം​പാ​ന​ല്‍ ക​ണ്ട​ക്ട​ര്‍​മാ​രെ പി​രി​ച്ചു​വി​ട്ട​തി​നെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്ത് ഇ​ന്ന് 358 സ​ര്‍​വീ​സു​ക​ളാ​ണ് മു​ട​ങ്ങി​യ​ത്. തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ല്‍ 180, എ​റ​ണാ​കു​ളം 169, കോ​ഴി​ക്കോ​ട്ട് 39 സ​ര്‍​വീ​സു​ക​ളു​മാ​ണ് മു​ട​ങ്ങി​യ​ത്.


ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ളാ​​യി​പ്ര​​തി​​ദി​​നം ശ​​രാ​​ശ​​രി 900 സ​​ര്‍​​വീ​​സു​​ക​​ളാ​​ണ് റ​​ദ്ദാ​​ക്കി​​യി​​രു​​ന്ന​​ത്. ഗ്രാ​​മീ​​ണ സ​​ര്‍​​വീ​​സു​​ക​​ളാ​​ണ് അ​​ധി​​ക​​വും റ​​ദ്ദാ​​ക്കി​​യ​​ത്. അതേസമയം, പു​​തു​​താ​​യി നി​​യ​​മ​​നം ല​​ഭി​​ച്ച​​വ​​രു​​ടെ പ​​രി​​ശീ​​ല​​നം തു​​ട​​രു​​ക​​യാ​​ണ്. ക്രി​​സ്മ​​സി​​നു ശേ​​ഷം ഇ​​വ​​രെ വി​​ന്യ​​സി​​ക്കും. ഇ​​വ​​ര്‍​​കൂ​​ടി ജോ​​ലി​​ക്കെ​​ത്തു​​ന്ന​​തോ​​ടെ പ്ര​​തി​​സ​​ന്ധി​​ക്ക് താ​​ത്കാ​​ലി​​ക പ​​രി​​ഹാ​​ര​​മാ​​കു​​മെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്തി​​ല്‍.




Sharing is Caring