തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പിരിച്ചുവിട്ടവരില്‍ യോഗ്യതയുള്ള കണ്ടക്ടര്‍മാര്‍ക്ക് നിയമനം നല്‍കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. നിയമാനുസൃതമായി തന്നെ നിയമനം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
താല്‍ക്കാലിക ജീവനക്കാരുടെ വിദ്യാഭ്യാസ രേഖകള്‍ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കും. സമിതിയില്‍ ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെഎസ്ആര്‍ടിസി എംഡിയുമുണ്ടാകും.സമിതിയുടെ ആദ്യ യോഗം വ്യാഴാഴ്ച ചേരും.














