കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കരുകിലിരുന്ന് നഗ്‌നതാ പ്രദര്‍ശനം നടത്തി അറസ്റ്റിലായ സവാദിന് സ്വീകരണം നല്‍കിയതിനെതിരെ പരാതിക്കാരിയായ നന്ദിത പ്രതിക്ക് സ്വീകരണം നല്‍കിയ നടപടി ലജ്ജിപ്പിക്കുന്നതാണ്. എന്തിനായിരുന്നു സ്വീകരണം.
നഗ്‌നതാ പ്രദര്‍ശനം നടത്തിയതിനോ? സംഭവത്തിന് ശേഷം പ്രതിക്ക് പൂമാലയും തനിക്ക് കല്ലേറുമാണെന്നും പരാതിക്കാരി പറഞ്ഞു.ഇന്‍സ്റ്റഗ്രാം പേജുകളില്‍ ഞാനിട്ട ഫൊട്ടോ കണ്ടിട്ടാണ് ഞാന്‍ മോശക്കാരിയാണെന്നും പോക്കു കേസാണെന്നുമൊക്കെ പറയുന്നത്.

എന്നെ ഇഷ്ടമല്ലെങ്കില്‍ എന്റെ സോഷ്യല്‍ മീഡിയ ഫീഡുകള്‍ നിങ്ങളിലെ സദാചാര വാദിക്ക് ദഹിക്കുന്നില്ലെങ്കില്‍ ബ്ലോക്ക് ചെയ്ത് പോകണം. അല്ലാതെ എന്റെ ചിത്രങ്ങളെടുത്ത് വച്ച് കീറിമുറിക്കാനും വിധി കല്‍പ്പിക്കാനാണ് ഭാവമെങ്കില്‍ ഇനിയും നിയമപരമായി മുന്നോട്ടു പോകും. കാരണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എന്നെ ആക്രമിക്കുന്ന ആരുടെയും വീട്ടില്‍ പോയിട്ടില്ല ഞാന്‍ ഫൊട്ടോഷൂട്ട് നടത്തിയതെന്നും നന്ദിത പറഞ്ഞു.













