സംസ്ഥാനത്ത് കുരങ്ങ് പനി ആശങ്കയുണ്ടാക്കുന്നു. വയനാട്ടില്‍ മൂന്നു പേരാണ് ഇതുവരെ മരിച്ചത്. കുരങ്ങ് പനിയുടെ വ്യാപനം, പ്രതിരോധം, ചികിത്സ എന്നീ വിഷയങ്ങളില്‍ ഗവേഷണ പദ്ധതി തയ്യാറാക്കുന്നതിന് വെറ്ററിനറി സര്‍വ്വകലാശാലയ്ക്ക് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് നിര്‍ദ്ദേശം നല്കി.
കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കുരങ്ങ് പനി ഭീഷണി നേരിടുന്ന തിരുനെല്ലി പഞ്ചായത്തിലെ രോഗ ബാധിത പ്രദേശം പ്രത്യേക മേഖലയായി തിരിച്ച് പ്രതിരോധ നടപടികള്‍ സ്വീകരിക്കും.
അടുത്ത പത്ത് ദിവസത്തേക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. രോഗം പരത്തുന്ന കീടങ്ങളെ അകറ്റാനും ഇല്ലാതാക്കാനും ആവശ്യമായ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കും.














