മെട്രോ ഉത്ഘാടന വേദിയില്‍ ഇ.ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും ഉള്‍പ്പെടുത്തികൊണ്ടുള്ള പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അറിയിപ്പ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നതിന് മുന്നേ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അറിയിച്ചത് അല്‍പ്പത്തരമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്നലെ നല്‍കിയ ലിസ്റ്റില്‍ ഇ .ശ്രീധരന്റെയും പ്രതിപക്ഷനേതാവ് ചെന്നിത്തലയുടേയും പേരില്ലായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പി.എം.ഓയ്ക്ക് കത്ത് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇവരെ ഉള്‍പ്പെടുത്തിയത്.

ഇക്കാര്യമാണ് അത് താനാണ് ശരിയാക്കിയതെന്നമട്ടില്‍ കുമ്മനം വിളിച്ചുപറഞ്ഞിരിക്കുന്നതെന്നും കടകംപള്ളി വ്യക്തമാക്കി.













