കുമ്പസാര രഹസ്യം ചോര്‍ത്തി പീഡനം:നാല് ഓര്‍ത്തഡോക്‌സ് സഭ വൈദികര്‍ക്കെതിരെ കേസെടുത്തു


കൊച്ചി: കുമ്പസാര രഹസ്യം ചോര്‍ത്തി യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ നാല്​ വൈദികര്‍ക്കെതിരെ കേസെടുത്തു. ഒാര്‍ത്തഡോക്​സ്​ സഭയിലെ വൈദികര്‍ക്കെതിരെയാണ്​ ബലാത്സംഗ കുറ്റത്തിന്​ കേസ്​ രജിസ്​റ്റര്‍ ചെയ്​തത്​. വൈദികരായ എബ്രഹാം വര്‍ഗീസ്, ജെയ്‌സ് കെ. ജോര്‍ജ്, ജോബ് മാത്യു, ജോണ്‍സണ്‍ വി. മാത്യു എന്നിവര്‍ക്കെതിരെയാണ്​ കേസ്​. ലൈംഗിക ആരോപണ കേസ്​ ക്രൈംബ്രാഞ്ചാണ്​ അന്വേഷിക്കുന്നത്​.


കുമ്പസാര രഹസ്യം ചോര്‍ത്തി വിവാഹിതയായ യുവതി​െയ അഞ്ചുവൈദികര്‍ ചേര്‍ന്ന്​ പീഡിപ്പിച്ചെന്നാണ്​ പരാതി. 2009ല്‍ കുമ്പസാര രഹസ്യം ചോര്‍ത്തി വൈദികനായ ജോബ്​ മാത്യു ബാലത്സംഗം ചെയ്യുകയായിരുന്നുവെന്ന്​ യുവതി മൊഴി നല്‍കിയിരുന്നു. ​ആരോപണ വിധേയരായ വൈദികര്‍ക്കെതിരെ സഭാതലത്തില്‍ അന്വേഷണം നടക്കുന്നുണ്ട്​. ഇതിന്റെ​​​​​ ഭാഗമായി അഞ്ചുപേരെയും വൈദിക ചുമതലയില്‍നിന്ന്​ മാറ്റി നിര്‍ത്തിയിരുന്നു.


കേസെടുത്തതിന്റെ പശ്ചാത്തലത്തില്‍ ആരോപണം അന്വേഷിക്കാന്‍ സഭ രൂപീകരിച്ച നിരണം ഭദ്രാസ​ന കൗണ്‍സില്‍ ഇന്ന്​ വൈകിട്ട്​ യോഗം ചേരും.



Sharing is Caring