ന്യൂഡല്‍ഹി: അടിയന്തിരാവസ്ഥയെന്ന ഒന്നിന്റെ മാത്രം അടിസ്ഥാനത്തില്‍ ഇന്ദിരാ ഗാന്ധി രാജ്യത്തിനായി നല്‍കിയ സംഭാവനകള്‍ കാണാതിരിക്കരുതെന്ന്് ശിവസേന. പാര്‍ട്ടിയുടെ മുഖപത്രമായ സാമ്‌നയിലെ സ്ഥിരം കോളത്തിലൂടെയാണ് ശിവസേന എംപി സഞ്ജയ് റൗത് ഇക്കാര്യം തുറന്നടിച്ചത്.
ബിജെപിയെ നിരന്തരം വിമര്‍ശനം തുടരുന്ന ശിവസേന കോണ്‍ഗ്രസിനോട് അടുക്കുന്നതിന്റെ സൂചനയാണ് ഈ വാര്‍ത്തയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടിയന്തിരാവസ്ഥ പിന്‍വലിച്ച് 1977ല്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതും ഇന്ദിര തന്നെയായിരുന്നു. ആ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും ജനാധിപത്യത്തിന് അനുകൂലമായിരുന്നു എന്നതും വിസ്മരിക്കരുതെന്നും എംപി പറയുന്നു.

അടിയന്തിരാവസ്ഥയെ ജനാധിപത്യത്തിന്റെ കറുത്ത ദിനം എന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കില്‍ മോദിയുടെ നോട്ട് നിരോധനത്തേയും ഇങ്ങനെ തന്നെയാണ് വിശേഷിപ്പിക്കേണ്ടത്. ഇത് നിരവധിയാളുകള്‍ക്ക് തൊഴില്‍ നഷ്ടമാകുവാന്‍ കാരണമായി. രാജ്യം ഇപ്പോഴും സാമ്ബത്തീക പ്രതിസന്ധിയില്‍ നിന്നും കരകയറിയിട്ടില്ലെന്നും റൗത് വ്യക്തമാക്കുന്നു.
ഇന്ദിരയ്ക്ക് പിന്നാലെ മറ്റ് ദേശിയ നേതാക്കളായ ജവഹര്‍ലാല്‍ നെഹ്രു, മഹാത്മാ ഗാന്ധി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, രാജേന്ദ്ര പ്രസാദ്, അംബേക്കര്‍, നേതാജി, വീര്‍ സവാര്‍ക്കര്‍ എന്നിവരുടെ സംഭാവനകളെ തള്ളിപ്പറയുന്നത് രാജ്യദ്രോഹം തന്നെയാണ്. ഇന്ദിരയോളം സംഭവന മറ്റാരും ഇന്ത്യക്ക് വേണ്ടി ചെയ്തിട്ടില്ലെന്നും ലേഖനത്തില്‍ കുറിക്കുന്നു.നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ഇന്ദിരാ ഗാന്ധിയെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.













