കുഞ്ഞാലിമരക്കാറായി മോഹന്‍ലാല്‍; പ്രിയദര്‍ശനൊപ്പം മറ്റൊരു ചരിത്ര ദൗത്യം

കേരളം കീഴടക്കാനെത്തിയ വൈദേശിക ആധിപത്യത്തിനെതിരെ നാവികസേനയെ നയിച്ച് പടപൊരുതിയ കുഞ്ഞാലി മരക്കാര്‍ വെള്ളിത്തിരയിലെത്തുന്നു. മോഹന്‍ലാലിനെ നായകനാക്കി പ്രയദര്‍ശനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മലയാളത്തില്‍ എക്കാലത്തെയും ഹിറ്റുകള്‍ സമ്മാനിച്ച ഈ കൂട്ട്‌കെട്ട് ബ്രഹ്മാണ്ഡ ചിത്രവുമായി എത്തുമ്പോള്‍ പ്രക്ഷകര്‍ വലിയ പ്രതീക്ഷയിലാണ്.ഇവര്‍ അവസാനം ഒരുമിച്ച് ചെയ്ത ഒപ്പവും ബോക്‌സോഫീസില്‍ തരംഗം സൃഷ്ടിച്ചിരുന്നു.

ചിത്രത്തിനുവേണ്ടിയുള്ള റിസര്‍ച്ച് പുരോഗമിക്കുകയാണെന്നും പത്തുമാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാവുമെന്നും പ്രിയദര്‍ശന്‍ പറയുന്നു. വളരെ പഴക്കമുള്ള ഒര കാലഘട്ടത്തിലെ ചരിത്രം ശേഖരിക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്.
ആറാം നൂറ്റാണ്ടില്‍ സാമൂതിരിയുടെ കാലത്ത് പോര്‍ച്ചുഗീസുകാരില്‍ നിന്നും തീരം സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട നാവികപ്പടയുടെ തലവന്മാര്‍ക്ക് നല്‍കിയ പേരാണ് കുഞ്ഞാലി മരക്കാര്‍.

നാലു പ്രധാന കുഞ്ഞാലി മരക്കാര്‍ ഉണ്ടെന്നും അതില്‍ ഏതാണ് മോഹന്‍ലാല്‍ ചെയ്യുന്നതെന്ന് ഇതുവരെ ഉറപ്പിച്ചിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *