കീഴാറ്റൂരില്‍ സി.പി.എമ്മിന്റെ പ്രതികാര നടപടി ; സമരത്തില്‍ പങ്കെടുത്ത ചുമട്ടുതൊഴിലാളിയെ ജോലിയില്‍ നിന്ന് വിലക്കി


കണ്ണൂര്‍ : വയല്‍കിളി സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ സഹോദരന് ജോലിയില്‍ വിലക്ക്. ചുമട്ട് തൊഴിലാളിയായ രതീഷിനാണ് സിഐടിയു തൊഴില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.ബൈപ്പാസ് വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിനാണ് വിലക്ക്. മാപ്പ് പറഞ്ഞാല്‍ ജോലി നല്‍കാമെന്ന് സിഐടിയു അറിയിച്ചു. ഇതുസംബന്ധിച്ച്‌ അസി. ലേബര്‍ ഓഫീസര്‍ക്ക് രതീഷ് പരാതി നല്‍കി.


സുരേഷിന്റെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണം നടന്നിരുന്നു. രണ്ട് ബൈക്കുകളിലായി എത്തിയവര്‍ വീടിന് നേരെ കല്ലെറിയുകയായിരുന്നു.കല്ലേറില്‍ വീടിന്റെ മുകളിലത്തെയും താഴത്തെയും നിലയിലെ ജനല്‍ ചില്ലുകള്‍ തകര്‍ക്കപ്പെട്ടതായി സുരേഷ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരേഷിന്റെ നേതൃത്വത്തിലാണ് വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ വയല്‍ക്കിളികള്‍ എന്ന പേരില്‍ ഒരു കൂട്ടം പ്രദേശവാസികള്‍ സമരം നടത്തുന്നത്.




Sharing is Caring