കാ​ഷ്മീ​ര്‍: ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ സൈ​നി​ക​ന് വീ​ര​മൃ​ത്യു


ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ സോ​പൂ​രി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ സൈ​നി​ക​ന് വീ​ര​മൃ​ത്യു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സോ​പൂ​രി​ലെ പ​സ​ല്‍​പു​ര വി​ല്ലേ​ജി​ല്‍ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. സൈ​ന്യ​ത്തി​ന്‍റെ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ട് ഭീ​ക​ര​രും കൊ​ല്ല​പ്പെ​ട്ടു.


സോ​പൂ​രി​ല്‍ ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന് ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്നു തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​പ്പോ​ള്‍ ഭീ​ക​ര​ര്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നു സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. ഏ​റ്റു​മു​ട്ട​ല്‍ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.


ക​ഴി​ഞ്ഞ 48 മ​ണി​ക്കൂ​റി​നി​ടെ കാ​ഷ്മീ​രി​ല്‍ ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ഏ​റ്റു​മു​ട്ട​ലാ​ണി​ത്. ര​ണ്ട് ദി​വ​സ​ത്തി​നി​ടെ പ​ത്ത് ഭീ​ക​ര​രാ​ണ് കാ​ഷ്മീ​രി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച ആ​റ് ഭീ​ക​ര​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

കാ​ഷ്മീ​രി​ല്‍ അ​ന​ന്ത്നാ​ഗ്, ബാ​രാ​മു​ള്ള ജി​ല്ല​ക​ളി​ലാ​യി ന​ട​ന്ന ര​ണ്ട് ഏ​റ്റു​മു​ട്ട​ലു​ക​ളി​ല്‍ ആ​റു ഭീ​ക​ര​ര്‍ കൊ​ല്ല​പ്പെ​ട്ട​ത്. അ​ന​ന്ത്നാ​ഗി​ലെ അ​ര്‍​വാ​നി മേ​ഖ​ല​യി​ല്‍ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ല്‍ നാ​ലു ഭീ​ക​ര​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ബാ​രാ​മു​ള്ള​യി​ലെ ക്രീ​രി മേ​ഖ​ല​യി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത് ര​ണ്ടു ല​ഷ്ക​ര്‍‌-​ഇ-​തൊ​യ്ബ ഭീ​ക​ര​രാ​ണ്.



Sharing is Caring