കാസര്‍കോട്ട് കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു


കാസര്‍കോട്: കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കാസര്‍കോട് മഞ്ചേശ്വരം ഉദ്യാവര്‍ മാടയിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. കുഞ്ചത്തൂര്‍ ബി എസ് നഗര്‍ കൊളക്കയിലെ ആസിം (11), അബ്ദുല്‍ അഫ്രീദ് (10), മുഹമ്മദ് സലീം (11) എന്നിവരാണ് മരിച്ചത്. മൂവരും ആറാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.


ശനിയാഴ്ച ഉച്ചയോടെയാണ് ഇവര്‍ മാടയിലെ കുളത്തില്‍ കുളിക്കാനായി പോയത്. വൈകുന്നേരം നോമ്പ് തുറയുടെ സമയമായിട്ടും കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൂവരെയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ മംഗല്‍പ്പാടി ആശുപത്രിയിലേക്ക് മാറ്റി.




Sharing is Caring