കാവേരിയില്‍ വിധി; കേരളത്തിന് അധിക ജലമില്ല


ന്യൂഡല്‍ഹി: രണ്ടു പതിറ്റാണ്ടായി നിലനില്‍ക്കുന്ന കാവേരി നദീജല തര്‍ക്ക കേസില്‍ കര്‍ണാടകത്തിന് അനുകൂല വിധി. വിധിയിലൂടെ 14.75 ഘനഅടി ജലം കര്‍ണാടകത്തിന് അധികം ലഭിക്കും. അധികജലം വേണമെന്ന കേരളത്തിന്‍റെയും പുതുച്ചേരിയുടേയും ആവശ്യം കോടതി തള്ളി.


2007-ലെ കാവേരി ട്രിബ്യൂണല്‍ ഉത്തരവിനെതിരെയാണ് കര്‍ണാടകം സുപ്രീംകോടതിയെ സമീപിച്ചത്. 192 ടി.എം.സി. അടി വെള്ളം തമിഴ്നാടിന് നല്‍കണമെന്നായിരുന്നു ട്രൈബ്യൂണല്‍ ഉത്തരവ്. ഈ ഉത്തരവ് സുപ്രീംകോടതി ഭേദഗതി ചെയ്ത് തമിഴ്നാടിനുള്ള പങ്ക് 177.25 ആയി കുറക്കുകയായിരുന്നു സുപ്രീംകോടതി. ഇതിലൂടെ 14.75 ഘനഅടി വെള്ളം കര്‍ണാടകത്തിന് അധികമായി ലഭിക്കും. തമിഴ്നാട്, കേരളം, കര്‍ണാടകം എന്നീ മുന്നു സംസ്ഥാനങ്ങളും കേസില്‍ കക്ഷികളാണ്. മൂന്ന് സംസ്ഥാനങ്ങളും വിധി ലംഘിക്കരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.വിധി വരുന്നത് കണക്കിലെടുത്ത് കാവേരി നദീതട ജില്ലകളിലും തമിഴ്നാട് അതിര്‍ത്തി ജില്ലകളിലും കര്‍ണാടകം സുരക്ഷ ശക്തമാക്കിയിരുന്നു.




Sharing is Caring