കാര്‍ ബേംബ് സ്ഫോടനത്തില്‍ വടക്കന്‍ സിറിയയില്‍ 11 പേര്‍ കൊല്ലപ്പെട്ടു


ഡമാസ്‌കസ്: സിറിയയിലെ വടക്കന്‍ പ്രവിശ്യയായ അലപ്പോയില്‍ കാര്‍ ബേംബ് സ്ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ചയായിരുന്നു സംഭവം.അലപ്പോയിലെ അര്‍-റായിലാണ് സ്ഫോടനമുണ്ടായത്.


അര്‍-റായില്‍ ആശുപത്രിക്കു സമീപം പാര്‍ക്ക് ചെയ്തിരുന്നു കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.ഈ വര്‍ഷം ജൂണിനു ശേഷം പ്രദേശത്ത് നടന്ന രണ്ടാമത്തെ സ്ഫോടനമാണിത്. ജൂണില്‍ ആസാസിലെ തിരക്കേറിയ മാര്‍ക്കറ്റിനും പള്ളിക്കും സമീപം കാര്‍ ബോംബ് സ്ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടിരുന്നു.




Sharing is Caring