കായംകുളത്ത് പെണ്‍കുട്ടിയെ അപമാനിച്ച രണ്ടു പേര്‍ പിടിയില്‍


ആലപ്പുഴ: പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ വെച്ച് കടന്നു പിടിച്ച രണ്ടു പേര്‍ പിടിയില്‍. ഓച്ചിറ സ്വദേശി നിതിന്‍, മുതുകുളം സ്വദേശി വിശാഖ് എന്നിവരാണ് പിടിയിലായത്.


കായംകുളം കെഎസ്ആര്‍ടിസി ജംക്ഷനു സമീപം നടന്നു പോവുകയായിരുന്ന യുവതിയെ സ്‌കൂട്ടറില്‍ എത്തിയ യുവാക്കള്‍ കടന്നുപിടിക്കുകയായിരുന്നു പിന്നീട് ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്നു യുവതി ഇവര്‍ ഓടിച്ച സ്‌കൂട്ടറിന്റെ നമ്പര്‍ സഹിതം കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.




Sharing is Caring