കാമുകനുമായി ബന്ധപ്പെടുന്നതിനിടെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തിനിരയായ പ്രവാസി യുവതി മരിച്ചു


കാമുകനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തിനിരയായി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 25 കാരിയായ പ്രവാസി യുവതി മരിച്ചു. അല്‍ ഖ്വസിമി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി ചൊവ്വാഴ്ച രാവിലെയാണ് യുവതി മരണത്തിന് കീഴടങ്ങിയത്.
അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് കാമുകനുമായി ബന്ധപ്പെടുന്നതിനിടെയായിരുന്നു ആക്രമണം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ച യുവതിയ്ക്ക് 30 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവതിയ്ക്ക് കൃത്രിമ ശ്വാസവും ആവശ്യമായ ചികിത്സകളും നല്‍കിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാവിലെ ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു.


യുവതിയോപ്പം ആക്രമണത്തിനിരയായ 23 കാരനായ കാമുകനും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
30 കാരനായ ശ്രീലങ്കന്‍ ഭര്‍ത്താവ്, പ്രിഷ്‌നി എന്നയാളെ പോലീസ് വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തു. കരുതിക്കൂട്ടിയുള്ള കൊലപാതകത്തിന് ഇയാള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് തങ്ങള്‍ വിവാഹിതരായത്. അതിനാല്‍ ഭാര്യ തന്നെ വഞ്ചിക്കുന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലായിരുന്നുവെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.
അതേസമയം, പിന്നീട് ഭാര്യയുടെ സ്വഭാവത്തില്‍ മാറ്റം വരുന്നതായി ഇയാള്‍ക്ക് തോന്നിത്തുടങ്ങി.
അടുത്തിടെ കുടുംബപരമായ ആവശ്യങ്ങള്‍ക്കായി നാട്ടിലേക്ക് പോകേണ്ടി വന്ന ഭര്‍ത്താവിന് അവിടെ 20 ദിവസത്തോളം തങ്ങേണ്ടി വന്നു. അവിടെ എത്തി ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഭാര്യയുടെ ഫേസ്ബുക്കില്‍ മറ്റൊരു പുരുഷനുമൊത്തുള്ള ഫോട്ടോ കാണാനിടയായി. ഉടന്‍ ഭാര്യയെ അറിയിക്കാതെ ഇയാള്‍ ദുബായിലേക്ക് മടങ്ങി വന്നു. തുടര്‍ന്ന് അടുത്ത ഒരു ഹോട്ടലില്‍ താമസിച്ചുകൊണ്ട് ഭാര്യയുടേയും കാമുകന്റെയും നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ തുടങ്ങി.
അവര്‍ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിച്ചപ്പോള്‍, പിന്തുടര്‍ന്നെത്തിയ ഭര്‍ത്താവ് തുറന്നുകിടന്ന വാതിലിലൂടെ ഉള്ളില്‍ പ്രവേശിച്ചു.
നേരെ കിടപ്പറയിലേക്ക് ചെന്നപ്പോള്‍ ഭാര്യയും കാമുകനും ഒന്നിച്ച് കിടക്കുന്നതാണ് കണ്ടത്. ഉടന്‍ ഇയാള്‍ കൈവശം കരുതിയിരുന്ന ആസിഡ് ഇവര്‍ക്ക് നേരെ ഒഴിക്കുകയായിരുന്നു.



Sharing is Caring