കാബൂളിൽ ചാവേർ ബോംബാക്രമണം; മരണസംഖ്യ 30 കടന്നതായി റിപ്പോർട്ട്


അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ ഷിയാ പള്ളിയിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ മുപ്പതിലധികം ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആക്രമണത്തിൽ നിരവധി ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. പടിഞ്ഞാറൻ കാബൂളിലെ ഇമാം സമാൻ ഷിയാ പള്ളിയിലാണ് ആക്രമണമുണ്ടായത്.


പരിക്കേറ്റതിൽ പലരുടേയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പ്രാർത്ഥനയ്ക്കെത്തിയ വിശ്വാസികൾക്ക് നേരെ വെടിയുതിർത്ത ശേഷം ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ട്. കഴിഞ്ഞ ഓഗസ്റ്റിലും കാബൂളിൽ സമാനമായ ആക്രമണത്തിൽ 30പേർ കൊല്ലപ്പെട്ടിരുന്നു.




Sharing is Caring