കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി


ടൊറാന്റോ: ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കാനഡയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പഞ്ചാബ് സ്വദേശിയായ വിശാല്‍ ശര്‍മ്മയെയാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.പഞ്ചാബിലെ നിബ്ബ സ്വദേശിയായ വിശാല്‍ ഹോട്ടല്‍ മാനേജ്മെന്റ് പഠിക്കാനായാണ് ഇവിടെ എത്തിയത്. വീടിന് സമീപത്തുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് വിശാലിനെ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കനേഡിയന്‍ പൊലീസ് അറിയിച്ചു.


അതേ സമയം വിശാലിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ആത്മഹത്യ ചെയ്യാന്‍ മാത്രം ദു:ഖം വിശാലിനുള്ളതായി അറിയില്ള,​ ആത്മഹത്യ ചെയ്യാന്‍ വീടിന് പുറത്ത് പോയത് എന്തിനാണെന്നും വിശാലിന്റെ അമ്മാവന്‍ സംശയം പ്രകടിപ്പിച്ചു. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി വിശാല്‍ നാട്ടിലെത്തിയിരുന്നു. വളരെ സന്തോഷവാനായിരുന്നെന്നും പ്രകടമായ ഒരു ദുഖവും ഉണ്ടായിരുന്നില്ലന്നും അദ്ദേഹം വ്യക്തമാക്കി.


കേസ് അന്വേഷിച്ച്‌ വരികയാണെന്നും മൂന്ന് ദിവസത്തിനുള്ളില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാമെന്നും പൊലീസ് പറഞ്ഞു. ‌സര്‍ക്കാര്‍ ഓഫീസിലെ ക്ലര്‍ക്കാണ് വിശാലിന്റെ അച്ഛന്‍. എട്ട് ലക്ഷം രൂപ വായ്പയെടുത്താണ് മകനെ ഹോട്ടല്‍ മാനേജ്മെന്റ് പഠിക്കാനായി കാനഡയിലേക്ക് അയച്ചത്. നബ്ബയില്‍ നിന്നുള്ള മറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് വിശാല്‍ ടൊറാന്റോയില്‍ താമസിച്ചിരുന്നത്.



Sharing is Caring