കാഞ്ചനമാലയുടെ കാത്തിരിപ്പിന് വിരാമമിട്ട് ബി.പി.മൊയ്തീന്‍ സേവാമന്ദിരത്തിന് ഇനി സ്വന്തം കെട്ടിടം


കോഴിക്കോട് : കാഞ്ചനമാലയുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് ബി.പി. മൊയ്തീന്‍ സേവാമന്ദിരത്തിന് ഒടുവില്‍ സ്വന്തം കെട്ടിടം ലഭിച്ചു. 80 ലക്ഷത്തോളം രൂപ ചെലവഴിച്ച്‌ നിര്‍മ്മിച്ച കെട്ടിടം ഈ മാസം 20ന് പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കും.


ആര്‍.എസ്. വിമല്‍ സംവിധാനം ചെയ്ത ‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ കാഞ്ചനമാലയെയും ബി.പി. മൊയ്തീന്‍ എന്നീ മനുഷ്യരെ അറിഞ്ഞിരുന്നു. മൊയ്തീന്‍ എന്ന സാമൂഹ്യപ്രവര്‍ത്തകന്‍ ഏറ്റെടുത്ത കാര്യങ്ങള്‍ അദ്ദേഹത്തിന്റെ മരണശേഷവും നടത്താന്‍ കാഞ്ചനമാല ശ്രദ്ധിച്ചിരുന്നു.


1987ലാണ് സേവാമന്ദിരം പ്രവര്‍ത്തനം ആരംഭിച്ചത്. സ്വന്തമായുളള കെട്ടിടത്തില്‍ ഇത് പ്രവര്‍ത്തിക്കണം എന്നുള്ളത് കാഞ്ചനമാലയുടെ വലയ സ്വപ്നങ്ങളില്‍ ഒന്നായിരുന്നു. മൊയ്തീന്റെ സുഹൃത്തുക്കളും നാട്ടുകാരും എല്ലാം ചേര്‍ന്നാണ് ഈ സ്വപ്നം ഇപ്പോള്‍ സാക്ഷാത്കാരമായത്.



Sharing is Caring