കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു.

കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു. ചൊവ്വാഴ്ച സോഷ്യല്‍ മീഡിയയിലൂടെയാണ് തരാം ഇക്കാര്യം അറിയിച്ചത്. ബിസിനസുകാരന്‍ ആയ ഗൗതം കിച്ച്‌ലു ആണ് വരന്‍. ഒക്ടോബര്‍ 30 ന് മുംബൈയില്‍ അവരുടെ അടുത്ത കുടുംബങ്ങളുടെ സാന്നിധ്യത്തില്‍ വിവബഹം നടക്കും. ബിസിനസ്മാനും ഇന്റീരിയര്‍ ഡിസൈനറുമാണ് ഗൗതം. വിവാഹശേഷവും സിനിമയില്‍ തുടര്‍ന്ന് അഭിനയിക്കുമെന്നും തരാം വെളിപ്പെടുത്തി.

പ്രഖ്യാപനം വന്നയുടനെ അഭിനേതാക്കളായ ഫഹദ് ഫാസിലും ഹന്‍സികയും അഭിനന്ദനവുമായി എത്തി. 2004ല്‍ പുറത്തിറങ്ങിയ ക്യൂം! ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെയാണ് കാജല്‍ അഭിനയരംഗത്തേയ്ക്ക് എത്തിയത്. ഇന്ത്യന്‍ 2 എന്ന തമിഴ് ചിത്രത്തിന്റെ ചിത്രീകരണം പുനരാരംഭിക്കാന്‍ കാജല്‍ അഗര്‍വാള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കമല്‍ ഹാസന്‍, സിദ്ധാര്‍ത്ഥ്, രാകുല്‍ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കര്‍ എന്നിവര്‍ അഭിനയിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *