കസ്റ്റഡിയിലെടുത്ത ദമ്ബതികള്‍ പൊലീസ് വണ്ടിയുടെ പിന്‍സീറ്റില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു


ഫ്‌ലോറിഡ: കസ്റ്റഡിയില്‍ എടുത്ത ദമ്ബതികള്‍ പോലീസ് വണ്ടിയുടെ പിന്‍സീറ്റില്‍ നിന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. മദ്യപിച്ച്‌ വാഹനം ഓടിച്ച്‌ പാര്‍ക്ക് ചെയ്ത വണ്ടിയില്‍ ഇടിച്ചതിനാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തില്‍ ദമ്ബതികള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.


സംഭവത്തില്‍ ഫ്‌ലോറിഡ സ്വദേശികളായ മേഗന്‍ മോണ്ടറാനോ, ആരോണ് തോമസ് ദമ്ബതികളെയാണ് ഫ്‌ലോറിഡ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ ഓടിച്ച കാര്‍ പാര്‍ക്ക് ചെയ്ത കാറില്‍ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ദമ്ബതികളെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലീസ് വണ്ടിയില്‍ കയറ്റി. ഇടിച്ച കാറിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസ് പോയ സമയത്ത് ഇരുവരും വണ്ടിയില്‍ നിന്നും ലൈംഗിക ബന്ധത്തില്‍ എര്‍പ്പെട്ടത്.സംഭവം ശ്രദ്ധയില്‍പ്പെട്ട പോലീസുകാര്‍ ഇരുവരോടും മാന്യമായി പെരുമാറാന്‍ ആവശ്യപ്പെട്ടു.
ഇതോടെ യുവാവ് പോലീസിനോട് കയര്‍ത്ത് സംസാരിക്കാന്‍ തുടങ്ങി. പോലീസുകാര്‍ ദേശ്യപ്പെട്ട് സംസാരിക്കാന്‍ തുടങ്ങിയതോടെ നഗ്‌നനായി യുവാവ് വണ്ടിയില്‍ നിന്നും ഇറങ്ങിയോടാന്‍ ശ്രമിച്ചെങ്കിലും ഇയാളെ പോലീസ് പിടികൂടി.


ഇരുവരെയും ആശുപത്രിയിലെത്തിച്ച്‌ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കിയ ശേഷം കസ്റ്റഡിയിലെടുത്തു. മുപ്പത്തൊന്നുകാരനായ ആരോണിന്റേയും മുപ്പത്തിയഞ്ചുകാരിയായ മേഗന്റേയും രക്തത്തില്‍ മദ്യത്തിന്റെ അംശം ഉയര്‍ന്ന അളവില്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11.40ഓടെയാണ് സംഭവം. ഫ്‌ലോറിഡയിലെ ഫെര്‍നാന്‍ഡിന ബീച്ചിലാണ് സംഭവം നടന്നത്. നാസു കൗണ്ടി ഡെപ്യൂട്ടിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ഗതാഗത നിയമ ലംഘനം, പൊതുസ്ഥലത്ത് ലൈംഗികാവയവങ്ങള്‍ പ്രദര്‍ശിപ്പിച്ചു, ആക്രമണം,
അശ്ലീലപരമായ പെരുമാറ്റം തുടങ്ങിയവയുടെ പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.



Sharing is Caring