കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; ലാന്‍ഗേറ്റിലെ സൈനിക ക്യാമ്പിന് നേരെ വെടിവെപ്പ്


കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ഹന്ദ്‌വാരയിലെ ലാന്‍ഗേറ്റിലെ സൈനിക ക്യാമ്പിന് നേരെയാണ് വെടിവെപ്പുണ്ടായത്. 30 രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പിന് നേരെയാണ് ഭീകരര്‍ വെടിവെപ്പ് നടത്തിയത്. പതിനഞ്ച് മിനുറ്റോളം വെടിവെപ്പ് നീണ്ടു നിന്നു.സൈനിക ക്യാമ്പ് പിടിച്ചെടുക്കാനുള്ള ഭീകരരുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി. ഭീകരര്‍ക്ക് നേരെ സൈന്യം ശക്തമായ വെടിവെപ്പ് നടത്തി. എന്നാല്‍ സംഘര്‍ഷത്തില്‍ ആര്‍ക്കും പരുക്കില്ലെന്നാണ് സൂചന. അതിര്‍ത്തിയില്‍ ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷ സാധ്യത തുടരുന്നതിനിടെയാണ് പുതിയ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിര്‍ത്തിയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പ്രകോപനപരമായി പാകിസ്താന്‍ സൈന്യം വെടിവെപ്പ് തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഒട്ടേറെ തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.




Sharing is Caring