കശ്മിരിലെ സ്‌ഫോടനം: വീരമൃത്യു വരിച്ചത് മലയാളി മേജര്‍


ന്യൂഡല്‍ഹി: ജമ്മുകശ്മിരിലെ നൗഷേറയില്‍ നിയന്ത്രണരേഖയ്ക്കു സമീപം സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് മരിച്ചവരില്‍ മലയാളി മേജറും. മേജര്‍ ശശിധരന്‍ വി നായരാണ് (33) സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. 2/11 ഗൂര്‍ഖാ റൈഫിള്‍സില്‍ മേജറായി സേവനമനുഷ്ഠിക്കുകയായിരുന്നു. നൗഷേറ സെക്ടറില്‍ പെട്രോളിങ് നടത്തുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ പരുക്കേറ്റ മറ്റൊരു ജവാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടു സ്‌ഫോടനങ്ങളാണുണ്ടായത്. ആദ്യ സ്‌ഫോടനം ഇന്നലെ വൈകിട്ട് 4.30നും രണ്ടാമത്തത് ആറിനുമായിരുന്നു. സ്‌ഫോടന വസ്തുക്കള്‍ തീവ്രവാദികള്‍ വച്ചതാണെന്നാണ് കരുതുന്നത്.




Sharing is Caring