കവി എംഎന്‍ പാലൂര്‍ അന്തരിച്ചു


കോഴിക്കോട്: കവി എംഎന്‍ പാലൂര്‍ അന്തരിച്ചു. 86 വയസായിരുന്നു. കോഴിക്കോട് കോവൂരിലെ വസതിയിലായിരുന്നു അന്ത്യം. എറണാകുളം ജില്ലയില്‍ പാറക്കടവില്‍ 1932 ലാണ് പാലൂര്‍ മാധവന്‍ നമ്പൂതിരി എന്ന എംഎന്‍ പാലൂര്‍ ജനിച്ചത്. എയര്‍ ഇന്ത്യയില്‍ ഉദ്യോഗസ്ഥനായിരുന്നു.


ഉഷസ്, പേടിത്തൊണ്ടന്‍, കലികാലം, തീര്‍ഥയാത്ര, സുഗമ സംഗീതം, ഭംഗിയും അഭംഗിയും, പച്ചമാങ്ങ, കഥയില്ലാത്തവന്റെ കഥ (ആത്മകഥ) തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ഉഷസ് എന്ന കവിത എറെ ശ്രദ്ധ നേടിയിരുന്നു.


2013 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കൂടാതെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ആശാന്‍ സാഹിത്യ പുരസ്‌കാരവും നേടിയിട്ടുണ്ട്. ഭാര്യ ശാന്തകുമാരി. ഏക മകള്‍ സാവിത്രി.



Sharing is Caring