കഴക്കൂട്ടം: ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് പിടിയില്‍. കഴക്കൂട്ടം പുല്ലാനിവിള സ്വദേശി ബാബുവാണ് പിടിയിലായത.് ഇയാളുടെ ഭാര്യ ഷീബ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. മദ്യലഹരിയില്‍ ഭാര്യയെ ഉപദ്രവിച്ച ശേഷം മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്താന്‍ ശ്രമിച്ചതായാണ് കേസ്. അടുക്കള വാതിലിലൂടെ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയതിനാലാണ് ഷീബ രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

പിടികൂടിയ പ്രതി ഇതിനു മുമ്പും ഭാര്യയെ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയിരുന്നു. അന്ന് അത്ഭുതകരമായിട്ടാണ് ഷീബ രക്ഷപ്പെട്ടത്. പ്രതിയെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.












