കള കണ്ടതിനുശേഷം ടോവിനോയോട് രമേഷ് പിഷാരടിയുടെ ചോദ്യം, മറുപടിയുമായി താരം.


ടൊവിനൊ നായകനാക്കി രോഹിത് വി എസ് സംവിധാനം ചെയ്ത ചിത്രമാണ് ‘കള’. കഴിഞ്ഞ ദിവസം ഒടിടിയില്‍ റിലീസിനെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമ കണ്ടു ടൊവിനോയോട് സംവിധായകനും നടനുമായ രമേഷ് പിഷാരടി ചോധ്യസിഹ ചോദ്യമാണ് ശ്രദ്ധേയമാകുന്നത്.


കള കണ്ടു, കിളിയെ കാണിക്കാമോ എന്നായിരുന്നു രമേഷ് സിനിമ കണ്ടു ടൊവിനോയോട് ചോദിച്ചത്. ഇതിന് ടൊവിനോയും മറുപടി നല്‍കിയിട്ടുണ്ട്.

online news portal

ടൊവിനോ ഇന്‍സ്റ്റാഗ്രാമില്‍ ലൈവ് ആയി എത്തിയതായിരുന്നു. കള എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്‍ക്കാനാണ് ടൊവിനൊ എത്തിയത്. അതിനിടയിലാണ് കള കണ്ടു, കിളിയെ കാണിക്കാമോ എന്ന രമേഷ് പിഷാരടിയുടെ ചോദ്യം. ഓമനപക്ഷികളെയും മൃഗങ്ങളെയും ഇഷ്‍ടമുള്ളവരാണ് ഞങ്ങള്‍ രണ്ടുപേരുമെന്നാണ് ടൊവിനൊ പറഞ്ഞത്.

പക്ഷികളെയും മൃഗങ്ങളെയും ഒക്കെ ഞങ്ങള്‍ക്ക് ഒരുപോലെ ഇഷ്‍ടമാണ്, ഞങ്ങള്‍ അവയെ വളര്‍ത്താറുണ്ടെന്നും ടൊവിനൊ പറഞ്ഞു.
വീട്ടിലെ ലവ് ബേര്‍ഡ്‍സിനെ വീഡിയോയില്‍ ടൊവിനൊ കാട്ടുകയും ചെയ്‍തു.



Sharing is Caring