ഒരേ മാസ്ക് രണ്ടോ മൂന്നോ ആഴ്ച്ച തുടർച്ചയായി ഉപയോഗിക്കുന്നത് ബ്ലാക്ക് ഫംഗസ് വികസിപ്പിക്കുന്നതിനു കാരണമാകും, എയിംസ് ഡോക്ടർ.


ഡല്‍ഹി: കൊവിഡ്‌ -19 രോഗികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ബ്ലാക്ക്​ ഫംഗസൊരു​ പുതിയ രോഗമല്ലെന്നും , മുമ്ബൊരിക്കലും അത്​ പകര്‍ച്ചവ്യാധി അനുപാതത്തില്‍ ഉണ്ടായിട്ടില്ലെന്നും എയിംസിലെ ന്യൂറോ സര്‍ജറി പ്രൊഫസര്‍ ഡോ. പി ശരത് ചന്ദ്ര . എന്നാല്‍, ഇപ്പോള്‍ അതൊരു പകര്‍ച്ചവ്യാധി പോലെ കാണപ്പെടുന്നതിനുള്ള യഥാര്‍ഥ​​ കാരണം എന്താണെന്ന്​ തങ്ങള്‍ക്കറിയില്ലെന്നും അദ്ദേഹം വ്യക്​തമാക്കി. ​


​അണുബാധയ്ക്കുള്ള കാരണങ്ങള്‍ വിശദീകരിച്ച അദ്ദേഹം ഒരേ മാസ്​ക്​ രണ്ട്​ – മൂന്ന്​ ആഴ്​ച്ചകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നത്​ ഫംഗസ് വികസിക്കുന്നതിനുള്ള കാരണമായി മാറിയേക്കാമെന്നും, അതോടൊപ്പം സിലിണ്ടറില്‍ നിന്ന് നേരിട്ട് രോഗികള്‍ക്ക്​ കോള്‍ഡ്​ ഓക്സിജന്‍ നല്‍കുന്നത് വളരെ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.


ഉയര്‍ന്ന അപകടസാധ്യതയുള്ള വ്യക്തികള്‍ക്ക് ബ്ലാക്ക്​ ഫംഗസ്​ കുറക്കുന്നതിനായി ആന്‍റി ഫംഗസ് മരുന്നായ പോസകോണസോള്‍ നല്‍കാമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

നിയന്ത്രണാതീതമായ പ്രമേഹമുള്ളവരിലാണ് ഈ രോഗബാധ പൊതുവില്‍ അപകടകാരിയായി മാറുന്നത്​ അതിനാല്‍ തന്നെ പ്രമേഹമുള്ളവര്‍ കൂടുതലായി ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ്​ ആരോഗ്യ പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്​.



Sharing is Caring