കള്ളപ്പണ ഇടപാടിന്‌ പോകുമ്പോളെങ്കിലും കോൺഗ്രസ് നേതാക്കള്‍ ഖദര്‍ ഊരിവെക്കണം;എ എ റഹീം

ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ നേതൃത്വത്തിൽ നടത്തിയ റെ​യ്ഡി​നിടെ ക​ള്ള​പ്പ​ണം പി​ടി​ച്ചെ​ടു​ത്ത സംഭവത്തിൽ കോ​ണ്‍​ഗ്ര​സ് എം​.എ​ല്‍​.എ പി.​ടി തോ​മ​സിന് പങ്കുണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. സ്ഥ​ല​ത്ത് കോ​ണ്‍​ഗ്ര​സ് എം​.എ​ല്‍​.എ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന വാ​ര്‍​ത്ത​കൾക്ക് പി​ന്നാ​ലെയാണ് പി.ടി തോമസിന്റെ രാജി ആവശ്യപ്പെട്ട് എ.എ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌.

കള്ളപ്പണം പിടികൂടുമ്പോള്‍ പി.ടി തോമസ് സ്ഥലത്തുണ്ടായിരുന്നത് നേരത്തെ തന്നെ വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് റഹീമിന്റെ പ്രസ്താവന.ഇ​ന്ന​ലെയാണ് ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ റെ​യി​ഡി​ൽ കൊ​ച്ചി​യി​ൽ നിന്ന് കള്ളപ്പണം കണ്ടെത്തുന്നത്. 88 ലക്ഷം രൂപയോളമാണ് കള്ളപ്പണമായി പിടികൂടിയത്.

റെയിഡിനിടയിൽ കള്ളപ്പണക്കാർക്ക് ഒപ്പം ഉണ്ടായിരുന്ന കോൺഗ്രസ്സ് എം.എൽ.എ ഓടി രക്ഷപ്പെട്ടതായാണ് മനസിലാക്കുന്നതെന്നും റഹീം ഫെസ്ബുക്കിൽ കുറിച്ചു. അപമാനകരമാണ് ഈ സംഭവമെന്നും എം എൽ എ സ്ഥാനത്തു തുടരാൻ പി.ടി തോമസിന് അവകാശമില്ലെന്നും റഹീം വിമർശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *