കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സെന്തില്‍ ബാലാജിക്ക് ജാമ്യം


കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുൻമന്ത്രി വി. സെന്തില്‍ ബാലാജിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.2023 ജൂണ്‍ 14നാണ് സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്തത്. സർക്കാർ ജോലിക്കു കോഴ വാങ്ങിയെന്ന കേസിലാണ് ഇഡി, മന്ത്രിയെ അറസ്റ്റ് ചെയ്തത്. 18 മണിക്കൂറോളം ചോദ്യം ചെയ്തതിനുശേഷമായിരുന്നു അറസ്റ്റ്.


പിന്നാലെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി പറഞ്ഞ മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.2013ല്‍ അണ്ണാഡിഎംകെ സർക്കാരില്‍ ഗതാഗത മന്ത്രിയായിരിക്കെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. 2013-14ല്‍ മന്ത്രിയായിരിക്കെ ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്ക്, എൻജിനീയർ തസ്‌തികകളില്‍ ജോലി വാഗ്ദാനം ചെയ്‌തു കോഴ വാങ്ങിയെന്നാണു സെന്തില്‍ ബാലാജിക്കെതിരായ കേസ്.




Sharing is Caring