കള്ളപ്പണം വെളുപ്പിക്കല്‍ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെതിരെ ജാമ്യമില്ലാ വാറണ്ട്


ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇസ്ലാമിക മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെതിരെ ജാമ്യമില്ലാ വാറണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമം പ്രകാരം സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി ആണ് വാറണ്ട് പുറപ്പെടുവിച്ചത്. കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് അന്വേഷണ സംഘം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി.


നിലവില്‍ മലേഷ്യയിലുള്ള നായിക് കോടതിയില്‍ ഹാജരാകാന്‍ രണ്ട് മാസത്തെ സമയം ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച അപേക്ഷ നല്‍കിയിരുന്നു.എന്നാല്‍ സാക്കിര്‍ നായിക്കിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.കഴിഞ്ഞ മൂന്ന് വര്‍ഷമായി മലേഷ്യയില്‍ ആണ് സാക്കിര്‍ നായിക്കിന്റെ താമസം.
വര്‍ഗീയകലാപത്തിന് പ്രേരിപ്പിക്കുക, വിദ്വേഷ പ്രസംഗങ്ങളിലൂടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നീ കുറ്റങ്ങളില്‍ ഇന്ത്യയില്‍ നിരവധി കേസുകളാണ് സാക്കിര്‍ നായിക്കിനെതിരെ ഉള്ളത്. 2016 ജൂലൈയില്‍ ധാക്കയിലെ ഹോളി ആര്‍ട്ടിസാന്‍ ബേക്കറിയില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലും ബംഗ്ലാദേശിലും അന്വേഷണം നേരിടുന്നുണ്ട്. 2017 ല്‍ ഇന്ത്യ സാക്കിര്‍ നായിക്കിന്റെ പാസ്പോര്‍ട്ട് റദ്ദാക്കി കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സാക്കിര്‍ മലേഷ്യയില്‍ സ്ഥിരതാമസമാക്കിയത്.




Sharing is Caring