എറണാകുളം കളമശ്ശേരി നഗരസഭയിൽ മത്സരിക്കുന്ന രണ്ട് വിമത സ്ഥാനാർഥികളെ പുറത്താക്കി സിപിഐഎം. വി എൻ ദിലീപ്, സിദ്ദിഖ് എന്നിവരെയാണ് പുറത്താക്കിയത്. ആദ്യഘട്ടം മുതൽ തന്നെ വിമത സ്ഥാനാർത്ഥികളെ അനുനയിപ്പിക്കാൻ പാർട്ടി ശ്രമിച്ചിരുന്നു. എന്നാൽ ഫലം കണ്ടില്ല. പെട്ടെന്നുണ്ടായ തീരുമാനത്തിൽ മത്സരരംഗത്തേയ്ക്ക് ഇറങ്ങുകയാണെങ്കിൽ നടപടി ഉണ്ടാകുമെന്ന് നേരത്തെ തന്നെ പാർട്ടി വ്യക്തമാക്കിയിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് നടപടി.
വി എൻ ദിലീപ് കഴിഞ്ഞ ഇരുപത് വർഷമായി വിവിധ വാർഡുകളിലായി മത്സരിക്കുന്നയാളാണ്. ഇത്ര അവസരങ്ങൾ നൽകിയിട്ടും വിമതനായി മത്സരിക്കാൻ ദിലീപ് മുന്നോട്ടു വന്നതും സിപിഐഎമ്മിനെ പ്രകോപിപ്പിച്ചിരുന്നു.














