കലാമണ്ഡലത്തിലെ ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി ആര്‍ എല്‍ വി രാമകൃഷ്ണനെ നിയമിച്ചു


കലാമണ്ഡലത്തിലെ ആദ്യ നൃത്ത അധ്യാപകനായി കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍. ആര്‍ എല്‍ വി രാമകൃഷ്ണനെ ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചു. ഇന്ന് കലാമണ്ഡലത്തില്‍ ജോലിയില്‍ പ്രവേശിക്കും. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു തീരുമാനം കേരള കലാമണ്ഡലം എടുത്തത്.ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായാണ് ആര്‍ എല്‍ വി രാമകൃഷ്ണന്റെ നിയമനം.


നൃത്ത അധ്യാപനത്തിനായി പുരുഷനെ നിയമിക്കുന്നത് ചരിത്രത്തിലാദ്യമാണ്. കലാമണ്ഡലം നടത്തിയ അഭിമുഖത്തിലടക്കം മികച്ച പ്രകടനം കാഴ്ച വച്ചാണ് ആര്‍ എല്‍ വി രാമകൃഷ്ണന്‍ ജോലി നേടിയത്. പുരുഷന്‍മാര്‍ മോഹിനിയാട്ടം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍ എല്‍ വി രാമകൃഷ്ണനെതിരെ നര്‍ത്തകി സത്യഭാമ വിമര്‍ശനമുന്നയിച്ചത് വന്‍ വിവാദമായിരുന്നു.




Sharing is Caring